Connect with us

Thrissur

കലാ പൈതൃക നഗരി : 60 ഏക്കര്‍ സ്ഥലം കണ്ടെത്തും

Published

|

Last Updated

തൃശൂര്‍: ഇരിങ്ങാലക്കുടയിലെ നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര കലാ പൈതൃക നഗരം സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് നടപടി തുടങ്ങി. ഇതിനായി 60 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. കേരളത്തിന്റെ ഒരു മിനി പകര്‍പ്പായിരിക്കും പൈതൃക നഗരം കേരളീയ സംസ്‌ക്കാരം പ്രതിഫലിപ്പിക്കുന്ന നഗരിയില്‍ കേരളത്തിലെ എല്ലാ കലാരൂപങ്ങളും ഉള്‍ക്കൊള്ളുന്ന കലാ-ഗ്രാമങ്ങള്‍ ഉണ്ടാകും.
ഇതിനുവേണ്ടി സര്‍ക്കാര്‍ രൂപവത്കരിച്ച കമ്മിറ്റിയുടെ യോഗം ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് പദ്ധതിയുടെ കരട് രൂപരേഖ ചര്‍ച്ച ചെയ്തു. കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. പി എന്‍ സുരേഷ് , ജില്ലാ കലക്ടര്‍ എം എസ് ജയ, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍, ബോബി ജോസ്, സി എസ് ഹരി, പി കെ ഭരതന്‍, ഡി ടി പി സി സെക്രട്ടറി പ്രാണ്‍സിംഗ്, എ ജാക്‌സണ്‍ പങ്കെടുത്തു. അന്താരാഷ്ട്ര കലാ പൈതൃക നഗരം കണ്‍വീനറായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം എസ് അലിക്കുഞ്ഞിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.