Connect with us

Thrissur

നിര്‍മാണം പൂര്‍ത്തിയായിട്ട് ആറ് മാസം: അങ്കണ്‍വാടിയുടെ ഉദ്ഘാടനം നടത്തിയില്ല

Published

|

Last Updated

അണ്ടത്തോട്: നിര്‍മാണം പൂര്‍ത്തിയായി ആറ് മാസം കഴിഞ്ഞിട്ടും അങ്കണ്‍വാടിയുടെ ഉദ്ഘാടനം നടത്തിയില്ല. ആല്‍ത്തറ 11- ാം വാര്‍ഡ് കുനിയിലെ 24 -ാം നമ്പര്‍ അങ്കണ്‍വാടിക്കാണ് ഈ ഗതികേട്.
നേരത്തെ പല വീടുകളിലുമായി പ്രവര്‍ത്തിച്ചിരുന്ന അങ്കണ്‍വാടി സമീപത്തെ മരണാനന്തര സമിതിക്കാരുടെ കെട്ടിടത്തിലാണ് അഞ്ച് വര്‍ഷമായി വാടകക്ക് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഉദ്ഘാടനം നടത്തണമെന്ന രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം പഞ്ചായത്ത് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം. മുന്‍ എം പി പി സി ചാക്കോയുടെ വികസന ഫണ്ടില്‍ നിന്നും 4.60 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ നിന്നും 1.70 ലക്ഷവും ചേര്‍ത്ത് 6.30 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മിതി കേന്ദ്ര കെട്ടിടം പണിതത്.രണ്ട് മുറിയും ക്ലാസ് റൂമും രണ്ട് ബാത്ത് റൂമും കെട്ടിടത്തില്‍ ഉണ്ട്. പഞ്ചായത്ത് ഫണ്ടും ബാക്കി തുക നാട്ടുകാരും ചേര്‍ത്താണ് സ്ഥലം വാങ്ങിയത്.
രണ്ട് വര്‍ഷം മുന്‍പ് പഞ്ചായത്ത് കെട്ടിടം നിര്‍മിക്കാന്‍ കരാര്‍ നല്‍കിയെങ്കിലും കരാറുകാരന്‍ പണി നടത്തിയില്ല. തുടര്‍ന്നാണ് നിര്‍മാണം നിര്‍മ്മിതിക്ക് കൈമാറിയത്.ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് ഉദ്ഘാടനം വൈകിയതെന്ന് പഞ്ചായത്ത് പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനം വൈകിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

 

Latest