Connect with us

Thrissur

പഴവൂരില്‍ ത്രീ സ്റ്റാര്‍ ഗ്രാനൈറ്റ് ക്വാറി ഭീഷണി; സംയുക്ത സമര സമിതി മാര്‍ച്ച് പോലീസ് തടഞ്ഞു

Published

|

Last Updated

എരുമപ്പെട്ടി: വേലൂരിനടുത്ത് പഴവൂരില്‍ പ്രവര്‍ത്തിക്കുന്ന ത്രീ സ്റ്റാര്‍ ഗ്രാനൈറ്റ് ക്വാറി സമീപ പ്രദേശങ്ങളിലെ വീടുകള്‍ക്കും കൃഷിക്കും ഭീഷണിയായെന്നാരോപിച്ചു സംയുക്ത സമര സമിതി നടത്തിയ മാര്‍ച്ച് എരുമപ്പെട്ടി പോലീസ് തടഞ്ഞു.
തയ്യൂര്‍, കോട്ടപ്പുറം മേഖലകളില്‍ നിര്‍മിച്ച് ഒരു കൊല്ലം പോലുമാകാത്ത വീടുകളുടെ സ്ലാബുകള്‍പോലും ക്വാറിയിലെ സ്‌ഫോടനം മൂലം തകരുന്നുവെന്ന പരാതിയുമായാണു മാര്‍ച്ച്. ക്വാറിയിലേക്കുള്ള ടിപ്പര്‍ലോറികള്‍ ഇടതടവില്ലാതെ ഓടി റോഡുകള്‍ തകര്‍ന്നു തരിപ്പണമായി. ജനങ്ങള്‍ക്കു സൈ്വര ജീവിതം നഷ്ടപ്പെട്ടു.
ക്വാറി ഉത്പന്നങ്ങള്‍ക്കു പുറമെ ചുവന്ന മണ്ണും വന്‍തോതില്‍ കടത്തുന്നുണ്ടെന്നു സമരസമിതി പരാതിപ്പെട്ടു. ക്വാറിയില്‍ നിന്നും വരുന്ന കരിങ്കല്‍പൊടിമൂലം നെല്‍കൃഷി അസാധ്യമായിരിക്കുന്നു. പഞ്ചായത്തിന്റെ കുളവും റോഡും ക്വാറിക്കാര്‍ മണ്ണിട്ടു നികത്തി. പരാതി നല്‍കി അധികൃതര്‍ അന്വേഷണത്തിന് വരുമ്പോള്‍ ചുവന്നമണ്ണ് വിതറി നടപടികളില്‍ നിന്നും രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നും സമരസമിതി പറഞ്ഞു. പഞ്ചായത്ത് അംഗവും സമരസമിതി കണ്‍വീനറുമായ നിതീഷ്ചന്ദ്രന്‍, ചെയര്‍മാന്‍ ജോസ്, ആന്റോ കുറ്റിക്കാട്, സുഭാഷ് തുരുത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മാര്‍ച്ച് എസ്‌ഐ മഹേന്ദ്രസിംഗിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.
വ്യാഴാഴ്ചയ്ക്കകം ്യൂനടപടിയുണ്ടായില്ലെങ്കില്‍ ക്വാറിയിലേക്ക് വരുന്ന വാഹനങ്ങള്‍ തടയുമെന്നും കലക്ടര്‍ക്കു പരാതി നല്‍കുമെന്നും നിധീഷ് ചന്ദ്രന്‍ പറഞ്ഞു.

Latest