Connect with us

National

രാജക്കെതിരെ കുറ്റപത്രം; ഉത്തരവ് 20ന്‌

Published

|

Last Updated

ന്യൂഡല്‍ഹി: അനധികൃത പണമിടപാട് സംബന്ധിച്ച കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, ഡി എം കെയുടെ രാജ്യസഭാംഗം കനിമൊഴി എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഒക്‌ടോബര്‍ 20ന് പുറപ്പെടുവിക്കുമെന്ന് 2 ജി സ്‌പെക്ട്രം കേസ് വിചാരണ ചെയ്യുന്ന പ്രത്യേക കോടതി വ്യക്തമാക്കി. സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും പ്രതികളുടേയും അഭിഭാഷകര്‍ വാദം പൂര്‍ത്തിയാക്കിയ ശേഷം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഒ പി സെയ്‌നിയാണ് ഇക്കാര്യം അറിയിച്ചത്. രാജക്കും കനിമൊഴിക്കും പുറമെ ഡി എം കെ നേതാവ് എം കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും മറ്റ് ഏഴ് പേരും കേസില്‍ പ്രതികളാണ്. ഒമ്പത് കമ്പനികളും പ്രതിസ്ഥാനത്തുണ്ട്. ഡി ബി റിയാലിറ്റി ഗ്രൂപ്പ് ഡി എം കെ നടത്തുന്ന കലൈഞ്ജര്‍ ടി വിക്ക് 200 കോടി രൂപ കൈമാറിയത് സംബന്ധിച്ചാണ് കേസ്.

Latest