Connect with us

International

എബോള;3,700 കുട്ടികള്‍ അനാഥകളായി

Published

|

Last Updated

വാഷിംഗ്ടണ്‍: എബോള രോഗം ബാധിച്ച് മാതാപിതാക്കള്‍ മരിച്ചത് മൂലം 3,700 കുട്ടികള്‍ അനാഥരായെന്ന് ഐക്യരാഷ്ട്ര സഭ. ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍ എന്നീ രാജ്യങ്ങളിലേതാണ് ഈ കണക്ക്. ഇവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരെങ്കിലും തയ്യാറാകണമെന്നും യു എന്‍ ആവശ്യപ്പെട്ടു. ലോകത്താകെ 3,000ത്തിലധികം പേര്‍ എബോള രോഗം ബാധിച്ച് മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കുട്ടികളെ കുറിച്ച് പഠിക്കുന്ന യു എന്‍ ഏജന്‍സി മൂന്ന് രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് 3,700ഓളം കുട്ടികളെ മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരായി കണ്ടെത്തിയത്. നേരത്തെ നടത്തിയ മറ്റൊരു പഠനത്തില്‍, അനാഥരായ കുട്ടികളുടെ എണ്ണം 4,900 ആയിരുന്നു. മൂന്ന്, നാല് വയസ്സുള്ള കുട്ടികളാണ് അനാഥരായവരില്‍ ഭൂരിഭാഗവും. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ നിന്ന് കണ്ടെത്തിയവരാണ് ഈ കുട്ടികള്‍. അപൂര്‍വമായി ചില കുട്ടികളെയെങ്കിലും അയല്‍വാസികള്‍ സംരക്ഷിക്കുന്നുണ്ട്. പക്ഷേ ഭൂരിഭാഗം കുട്ടികളും അവഗണിക്കപ്പെടുകയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.