ലോട്ടറി അടിച്ചെന്ന് സര്‍ക്കാര്‍ മോഹിപ്പിച്ച ജോര്‍ജ് മാമ്മന്‍ തൂങ്ങിമരിച്ചു

Posted on: October 1, 2014 12:17 am | Last updated: October 1, 2014 at 12:17 am
SHARE

തൊടുപുഴ: മൂന്നു വര്‍ഷം മുമ്പ് അധികൃതരുടെ പിശകു മൂലം ഒരു കോടി രൂപ ലോട്ടറിയടിച്ചതായി തെറ്റിദ്ധരിച്ച കാഞ്ചിയാര്‍ കാവടിക്കവല ഇടയപുരയ്ക്കല്‍ ജോര്‍ജ് മാമ്മനെ (73) വീടിനടത്തുള്ള വനപ്രദേശത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ലോട്ടറിയടിച്ചില്ലെങ്കിലും ജോര്‍ജിനെ ഒന്നര മാസത്തോളം കോടീശ്വര പദവിയിലിരുത്തി ആശിപ്പിച്ചതിനു പകരമായി പത്ത് ലക്ഷം രൂപ നല്‍കുമെന്ന ലോട്ടറി അധികൃതരുടെ വാഗ്ദാനം പാഴ് വാക്കായതിനെ തുടര്‍ന്നാണ് ജോര്‍ജ് ജീവനൊടുക്കിയത്.
2011 സെപ്റ്റംബര്‍ ആറിന് നറുക്കെടുത്ത ഓണം ബംബറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ടി. എച്ച് 339602-ാം നമ്പര്‍ ടിക്കറ്റിനെന്നായിരുന്നു പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഔദ്യോഗിക അറിയിപ്പിലും ഉണ്ടായിരുന്നത്.