‘മോം’ ചൊവ്വയിലെ പൊടിക്കാറ്റിന്റെ ദൃശ്യം പുറത്തു വിട്ടു

Posted on: October 1, 2014 12:16 am | Last updated: October 1, 2014 at 12:16 am
SHARE

img-4ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ എന്ന മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ചൊവ്വയിലെ പൊടിക്കാറ്റിന്റെ ചിത്രം അയച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഐ എസ് ആര്‍ ഒ ചിത്രവും വാര്‍ത്തയും പുറത്ത് വിട്ടത്. ചൊവ്വയിലെ വടക്കന്‍ ഹെമിസ്ഫിയറിലെ പൊടിക്കാറ്റാണ് മംഗള്‍യാനിലെ മാര്‍സ് കളര്‍ ക്യാമറ പകര്‍ത്തിയത്. ഗ്രഹോപരിതലത്തില്‍ നിന്ന് 74,500 കിലോമീറ്റര്‍ അകലെ നിന്നെടുത്ത ദൃശ്യമാണിത്. പത്തു മാസത്തെ യാത്രക്ക് ശേഷം കഴിഞ്ഞ 24നാണ് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്.
ചൊവ്വയുടെ ഉപരിതല സവിശേഷതകളും അന്തരീക്ഷത്തിലെ മീഥേന്റെ സാന്നിധ്യവുമാണ് ‘മോം’ പ്രധാനമായും പഠന വിധേയമാക്കുന്നത്.