എസ് ജെ എം സില്‍വര്‍ ജൂബിലി: സമ്പൂര്‍ണ ഹിസ്ബ് കോഴ്‌സ് നടത്തും

Posted on: October 1, 2014 12:10 am | Last updated: October 1, 2014 at 12:10 am
SHARE

കോഴിക്കോട്: പഠനം, സംസ്‌കരണം, സേവനം എന്ന ശീര്‍ഷകത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തി വരുന്ന സില്‍വര്‍ ജൂബിലി പദ്ധതികളുടെ ഭാഗമായി സമ്പൂര്‍ണ ഹിസ്ബ് കോഴ്‌സിന്റെ ട്യൂട്ടര്‍മാര്‍ക്കുള്ള ഇന്റര്‍വ്യൂ സമസ്ത ഇസ്‌ലാമിക് സെന്ററില്‍ നടന്നു. ഇതിനായി സംഘടിപ്പിച്ച ഖാരിഅ് സംഗമത്തില്‍ എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ വി പി എം വില്ല്യാപള്ളി ഉദ്ഘാടനം ചെയ്തു. ഖാരിഅ് നൂറുദ്ദീന്‍ സഖാഫി ഇന്റര്‍വ്യൂവിന് നേതൃത്വം നല്‍കി. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, വി.വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, കെ.ഉമര്‍ മദനി സംബന്ധിച്ചു.