50 വര്‍ഷം കൊണ്ട് കേരള കോണ്‍ഗ്രസ് എന്ത് നേടിയെന്ന് നോക്കണം: പി സി ജോര്‍ജ്

Posted on: October 1, 2014 12:09 am | Last updated: October 1, 2014 at 12:09 am
SHARE

pc georgeകോട്ടയം: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി കഴിഞ്ഞ 50 വര്‍ഷം കൊണ്ട് എന്ത് നേടിയെന്ന് നോക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. പാര്‍ട്ടിക്ക് പുതിയ ചരിത്രം സൃഷ്ടിക്കാന്‍ കഴിയണം. യൂത്ത് ഫ്രണ്ട് (എം) 50 ാം സംസ്ഥാന സമ്മേളനത്തില്‍ കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പാര്‍ട്ടികള്‍ രാജ്യത്തിന്റെ ഭരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമ്പോള്‍ കേരളാ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്ന് നോക്കണം. 25 എംഎല്‍എമാരുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസിന് ഇന്ന് 11 എംഎല്‍എ മാരായി ചുരുങ്ങിയത് പാര്‍ട്ടിയുടെ വളര്‍ച്ചയല്ല. 50 വര്‍ഷം ആഘോഷിക്കുന്ന യൂത്ത് ഫ്രണ്ട് വരുന്ന 10 വര്‍ഷം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമോയെന്ന് പറയാനുള്ള ശക്തി ആര്‍ജിക്കണം. അത് പറയാന്‍ കഴിയുന്നിടത്താണ് പാര്‍ട്ടിയുടെ വിജയം- പി സി ജോര്‍ജ് പറഞ്ഞു.