എസ് വൈ എസ് 60-ാം വാര്‍ഷികം: നാടുണര്‍ത്തല്‍ നാളെ

Posted on: October 1, 2014 12:07 am | Last updated: October 6, 2014 at 5:44 pm
SHARE

sysFLAGകോഴിക്കോട് : ആറ് പതിറ്റാണ്ടിന്റെ കര്‍മ്മചരിത്രം അയവിറക്കി എസ് വൈ എസ് ആഘോഷിക്കുന്ന 60-ാം വാര്‍ഷികത്തിന്റെ നാടുണര്‍ത്തല്‍ നാളെ നടക്കും. നാടും നഗരവും കീഴടക്കി സമ്മേളനസന്ദേശം മുഴുവന്‍ ജനങ്ങളിലുമെത്തിക്കുന്നതിന്റെ പ്രഥമ പരിപാടികള്‍ നാടുണര്‍ത്തലിന്റെ ഭാഗമായി മുഴുവന്‍ ജില്ല, സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് ആസ്ഥനങ്ങളിലും നടക്കും.സമ്മേളനത്തിന്റെ പ്രത്യക്ഷ പ്രചരണ പരിപാടികളുടെ ഭാഗമായി സഫ്‌വ അംഗങ്ങള്‍ സ്വയം സമര്‍പ്പിക്കുന്ന ബോര്‍ഡുകളും ഒന്നാം ഘട്ട പോസ്റ്ററുകളും ഇതിന്റെ ഭാഗമായി നാളെ സ്ഥാപിക്കും. നഗര, ഗ്രമങ്ങളിലെ ചുമരെഴുത്തും നാടുണര്‍ത്തലില്‍ പൂര്‍ത്തിയാവും. ഒരോ ഘടകത്തിലെയും ഇ സി ഭാരഭാഹികള്‍ നാടുണര്‍ത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.