14കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Posted on: October 1, 2014 12:05 am | Last updated: October 1, 2014 at 12:05 am
SHARE

rapeതൊടുപുഴ:പതിനാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ റിക്ഷാഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. കുമളി ചക്കപള്ളം കുരിശടിയില്‍ ഷെബിന്‍(19) ആണ് പിടിയിലായത്. കുമളിയില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രേമം നടിച്ച് ഓട്ടോ റിക്ഷായില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ ഷെബിന്‍ ഓട്ടോ റിക്ഷയില്‍ക്കയറ്റിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മകളെ അന്വേഷിച്ച് വീട്ടുകാര്‍ സ്‌കൂളിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ കാണാതായവിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ കുമളി പോലീസില്‍ പരാതി നല്‍കി. ഇതിനിടയില്‍ ഓട്ടോ ഡ്രൈവര്‍ ഉച്ചയോടെ പെണ്‍കുട്ടിയെ സ്‌കൂള്‍ പരിസരത്ത് കൊണ്ടുവന്നു വിടുകയായിരുന്നു. കുമളി ടൗണില്‍ നിന്നുമാണ് ഷെബിനെ കുമളി എസ് ഐ സോണി മത്തായി അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷായ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.