വാവയുടെ പുതിയ ബജറ്റ് ടാബ്‌ലെറ്റ്

Posted on: September 30, 2014 10:00 pm | Last updated: September 30, 2014 at 10:00 pm
SHARE

vaveബീജിംഗ്: ചൈനീസ് കമ്പനി വാവെ ( Huawei ) യുടെ ഏറ്റവും പുതിയ ടാബ്‌ലെറ്റ് മീഡിയാ പാഡ് ടി വണ്‍ 8.0 ഇന്ത്യന്‍ വിപണിയിലെത്തി. പേര് സൂചിപ്പിക്കുംപോലെ പുതിയ ബജറ്റ് ടാബ്‌ലെറ്റിന് എട്ടിഞ്ച് ഡിസ്‌പ്ലേയാണ്. 188 പിപിഐ പിക്‌സല്‍ സാന്ദ്രതയുള്ള ഐപിഎസ് ഡിസ്‌പ്ലേയ്ക്ക് 1280 ഃ800 പിക്‌സല്‍സാണ് റെസലൂഷന്‍ .1.2 ഗിഗാഹെഡ്്‌സ് ക്വാള്‍കോം ക്വാഡ്‌കോര്‍ പ്രൊസസ്സര്‍ ശക്തി പകരുന്ന ടാബിന് റാം കപ്പാസിറ്റി ഒരു ജിബി. എട്ട് ജിബി ആണ് ഇന്റേണല്‍ മെമ്മറി. മൈക്രോ എസ്ഡി കാര്‍ഡിട്ട് മെമ്മറി 32 ജിബി വരെ വിപുലീകരിക്കാം.

അഞ്ച് മെഗാപിക്‌സല്‍ ശേഷിയുള്ളതാണ് റിയര്‍ ക്യാമറ. വീഡിയോ കാളിങ്ങിനായി വിജിഎ ( 0.3 മെഗാപിക്‌സല്‍ ) ക്യാമറ ടാബിന്റെ മുന്‍ഭാഗത്ത് നല്‍കിയിട്ടുണ്ട്. വോയ്‌സ് കാളിങ് സൗകര്യമുള്ള ടാബ്!ലെറ്റിന് ത്രി ജി, വൈ ഫൈ , ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്. 4800 എംഎഎച്ചാണ് ബാറ്ററി കപ്പാസിറ്റി. ഏഴ് മണിക്കൂര്‍ വരെ ബ്രൗസിങ് സമയം നല്‍കാന്‍ ഇതിനു ശേഷിയുണ്ട്. ഓപ്പറേറ്റിങ് സിസ്റ്റം അല്‍പ്പം പഴകിയതാണെന്ന പോരായ്മയുണ്ട്. ആന്‍ഡ്രോയ്ഡ് 4.3 ജെല്ലീബീന്‍ ഒഎസ് ആണ് വാവെ ടാബ്!ലെറ്റിന്. ലോഹനിര്‍മിത പുറംചട്ടയുള്ള ടാബിന് ഭാരം 360 ഗ്രാം. ഒക്ടോബര്‍ 10 മുതല്‍ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ മാത്രം വില്‍പ്പനയ്‌ക്കെത്തുന്ന വാവെ ടാബിന് വില 9,999 രൂപ.