Connect with us

Gulf

സിഐഡി ചമഞ്ഞ് കവര്‍ച്ച; തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട

Published

|

Last Updated

അബുദാബി: സി ഐ ഡി ചമഞ്ഞ് കവര്‍ച്ച നടത്തുന്ന ഏഷ്യക്കാരെക്കുറിച്ച് അറിവ് ലഭിച്ചിട്ടുണ്ടെന്ന് കുറ്റാന്വേഷണ വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുറശിദ് മുന്നറിയിപ്പു നല്‍കി.
തദ്ദേശീയ വസ്ത്രധാരണം നടത്തിയാണ് ഇവര്‍ കുറ്റകൃത്യം നടത്തുന്നത്. സണ്‍ഗ്ലാസ് ധരിച്ചാണ് ഇവര്‍ പ്രത്യക്ഷപ്പെടുക. ഇവരുടെ കൈയില്‍ വ്യാജ ഐഡി ഉണ്ടാകും. സൈന്യം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് സമാനമാണെങ്കിലും തെളിച്ചമുണ്ടാകില്ല.
ആളുകളെ തടഞ്ഞുനിര്‍ത്തി പണമോ വിലപിടിപ്പുള്ളവയോ കവര്‍ന്നെടുക്കുന്നതായാണ് വിവരം. ഇത്തരക്കാരെന്ന് സംശയം തോന്നിയാല്‍ ഉടന്‍ പോലീസിനെ അറിയിക്കണം. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷ്മമായി പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്.
യഥാര്‍ഥ പോലീസുദ്യോഗസ്ഥര്‍ സിവിലിയന്‍ വേഷത്തിലാണെങ്കില്‍ പോലും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ബാധ്യസ്ഥരാണ്. പൊതുജനങ്ങള്‍ക്കുള്ള അവകാശം വിനിയോഗിക്കപ്പെടണം.
കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും കടുത്ത ശിക്ഷ ലഭ്യമാക്കുമെന്നും ഡോ. റാശിദ് മുഹമ്മദ് ബുറശിദ് അറിയിച്ചു.

Latest