യു എ ഇ എക്‌സ്‌ചേഞ്ചിന് ഡ്യൂഷേ ബേങ്ക് എസ് ടി പി എക്‌സലന്‍സ് പുരസ്‌കാരം

Posted on: September 30, 2014 8:00 pm | Last updated: September 30, 2014 at 8:13 pm
SHARE

ദുബൈ: യു എ ഇ എക്‌സ്‌ചേഞ്ച് തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഡ്യൂഷേ ബേങ്ക് എസ് ടി പി (സ്‌ട്രെയിറ്റ് ത്രൂ പ്രോസസിംഗ്) എക്‌സലന്‍സ് പുരസ്‌കാരത്തിന് അര്‍ഹമായി. റെമിറ്റന്‍സ് രംഗത്തെ മുന്‍നിരക്കാരായ ഈ സ്ഥാപനം യൂറോ പെയ്‌മെന്റുകളുടെ കാര്യത്തില്‍ 100 ശതമാനം എസ് ടി പി നിരക്കും അമേരിക്കന്‍ ഡോളറിന്റെ കാര്യത്തില്‍ 99.91 ശതമാനം എസ് ടി പി നിരക്കുമാണ് കൈവരിച്ചത്. ആഗോള തലത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.