സര്‍ഊനി മസ്ജിദ് തുറക്കുന്നു

Posted on: September 30, 2014 8:13 pm | Last updated: September 30, 2014 at 8:13 pm
SHARE

sarooni masjidദുബൈ: ദേര നൈഫ് റോഡില്‍ സര്‍ഊനി മസ്ജിദില്‍ ഞായറാഴ്ച നിസ്‌കാരം തുടങ്ങി. മൂന്ന് നിലയുള്ള വിശാലമായ മസ്ജിദിന്റെ നിര്‍മാണ ജോലി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. മിനുക്കു പണി പൂര്‍ത്തിയാകുന്ന മുറക്ക് മുഴുവന്‍ നിലയും നിസ്‌കാര സജ്ജമായാല്‍ അടുത്ത ദിവസം തന്നെ ഔദ്യോഗികമായി തുറക്കും. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മസ്ജിദ് പുനര്‍നിര്‍മാണാര്‍ഥം അടച്ചത്. മലയാളികള്‍ക്ക് ഹൃദയ ബന്ധമുള്ള മസ്ജിദാണ് സര്‍ഊനി.
1960ന് നിര്‍മിച്ച പഴയ സര്‍ഊനി മസ്ജിദില്‍ കാസര്‍കോട് ജില്ലയിലെ ഷേണി ബെദ്രം പള്ളം സ്വദേശി പരേതനായ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കാസര്‍കോട് ബായാര്‍ മുഹമ്മദ് മുസ്‌ലിയാര്‍, ബാഡൂര്‍ ചുള്ളങ്കയം സി എച്ച് അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ഇമാമായി ജോലി ചെയ്തിരുന്നു. മലയാളികളുമായി ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്ന പള്ളിയാണിത്.
ദേരയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്തിരുന്ന സാദാ മസ്ജിദ് (ദിക്ര്‍ പള്ളി) പുനര്‍ നിര്‍മാണം നടത്തിയത്. ഏഴ് വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.