ട്രക്കുകളുടെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയില്‍

Posted on: September 30, 2014 8:10 pm | Last updated: September 30, 2014 at 8:10 pm
SHARE

robberഫുജൈറ: നിര്‍ത്തിയിടുന്ന ട്രക്കുകളുടെ ബാറ്ററി അഴിച്ചെടുക്കുന്ന രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി. നഗരത്തിലെ പ്രധാന നിരത്തുകള്‍ക്കരുകില്‍ നിര്‍ത്തിയിട്ട ചില ട്രക്കുകളുടെ ബാറ്ററിയാണ് സംഘം മോഷ്ടിച്ചതായി പരാതി ലഭിച്ചത്. ഫുജൈറക്കു പുറമെ യു എ ഇയിലെ മറ്റു ചില നഗരങ്ങളിലും സമാനമായ മോഷണങ്ങള്‍ നടത്തിയതായി പിടിയിലായ രണ്ടംഗ സംഘം പോലീസിനോട് സമ്മതിച്ചു. രണ്ടു പേരും പാക്കിസ്ഥാന്‍ സ്വദേശികളാണ്. പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തുന്നതിനിടെ ഒരു ട്രക്കിന്റെ ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിക്കുന്ന പ്രതികള്‍ വലയിലായതെന്ന് പോലീസ് അറിയിച്ചു.
ഫുജൈറ നഗരത്തില്‍ മാത്രം അഞ്ച് ട്രക്കുകളുടെ ബാറ്ററി മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചു. ദീര്‍ഘനേരത്തേക്ക് നിര്‍ത്തിയിടുന്ന ട്രക്കുകളാണ് പ്രതികള്‍ മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. മോഷ്ടിച്ച ബാറ്ററികള്‍ നഗരത്തിലെ സ്‌ക്രാപ്പ് കടകളില്‍ വില്‍പന നടത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here