ഡോ. ശംസീര്‍ വയലിലിന് ‘ഇന്ത്യാസ് പ്രൈഡ് അവാര്‍ഡ്’

Posted on: September 30, 2014 8:08 pm | Last updated: September 30, 2014 at 8:08 pm
SHARE

ദുബൈ: ജയ്ഹിന്ദ് ടി വിയുടെ പ്രഥമ ഇന്ത്യാസ് പ്രൈഡ് അവാര്‍ഡിന്, വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും യുവ വ്യവസായിയുമായ ഡോ. ശംസീര്‍ വയലില്‍ അര്‍ഹനായി.
ഇന്ത്യന്‍ പ്രവാസികള്‍ക്ക് അതാത് രാജ്യങ്ങളില്‍ നിന്നുകൊണ്ടു തന്നെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നിയമയുദ്ധത്തിന് തുടക്കം കുറിച്ചതിനാണ് ഈ അംഗീകാരം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപഹാരം സമ്മാനിച്ചു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ പി സി സി) അധ്യക്ഷനും ജയ്ഹിന്ദ് ടി വി പ്രസിഡന്റുമായ വി എം സുധീരന്‍ പ്രശംസാപത്രം സമ്മാനിച്ചു. യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം, ജയ്ഹിന്ദ് ടി വി മാനേജിങ് ഡയറക്ടര്‍ എം എം ഹസ്സന്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍മാരായ പത്മശ്രീ. എം എ യൂസഫലി, പത്മശ്രീ. സി കെ മേനോന്‍, പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, ജയ്ഹിന്ദ് ടി വി ചെയര്‍മാന്‍ അനിയന്‍ കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.