കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിംഗ് തകരാറിലായി

Posted on: September 30, 2014 7:31 pm | Last updated: September 30, 2014 at 7:31 pm
SHARE

ksrtc-rajadhani-bus-central-worksതിരുവനന്തപുരം; കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിംഗ് രണ്ടു ദിവസമായി തകരാറില്‍. വെബ്‌സൈറ്റ് തകരാറിലായതോടെ സ്‌പെഷ്യല്‍ സര്‍വീസുകളില്‍ ബുക്കിംഗ് മുടങ്ങി. ബാംഗ്ലൂരില്‍ നിന്നും നാളെ പുറപ്പെടേണ്ട ആറ് സര്‍വീസുകളിലും ടിക്കറ്റെടുക്കാനാവാത്ത അവസ്ഥയിലാണ് യാത്രക്കാര്‍.
സ്വകാര്യ ടൂറിസ്റ്റ് ബസുകളെ സഹായിക്കാനാണ് കെഎസ്ആര്‍ടിസിയുടെ നീക്കമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ബിഎസ്എന്‍എല്ലിന്റെ സാങ്കേതിക തകരാറാണ് വെബ്‌സൈറ്റ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.