ഏഷ്യന്‍ ഗെയിംസ്: ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡക്ക് വെള്ളി

Posted on: September 30, 2014 7:18 pm | Last updated: September 30, 2014 at 7:18 pm
SHARE

vikas gauda

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വികാസ് ഗൗഡക്ക് വെള്ളി. ഇറാന്റെ ഇഹ്‌സാന്‍ ഹദാദിക്കാണ് സ്വര്‍ണം.
2006ല്‍ മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗൗഡ 2010ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ 22ാംസ്ഥാനത്തെത്തിയ വികാസ് ലണ്ടന്‍ ഒളിംപിക്‌സില്‍ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി എട്ടാമതെത്തി.