വരാനിരിക്കുന്നത് കനത്ത വൈദ്യുതി പ്രതിസന്ധിയെന്ന് മന്ത്രി

Posted on: September 30, 2014 2:23 pm | Last updated: September 30, 2014 at 11:45 pm
SHARE

electric_lines_200

ആലപ്പുഴ: വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പുമായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധി ഉടന്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മഴകുറഞ്ഞത് കാരണം ജലക്ഷാമം ഉണ്ട്. 20 ശതമാനത്തിന്റെ കുറവാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 96 ശതമാനം വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ് 76 ശതമാനം മാത്രമാണ് ഉള്ളത്.
സാമ്പത്തിക പ്രതിസന്ധികാരണം ജല വൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിന്റെ 900 കോടിയുടെ ബാധ്യത വൈദ്യുതി വകുപ്പിനുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്നാണ് കുതുന്നത്. വൈദ്യുതി ഉപയോഗം കുറക്കാന്‍ ജനങ്ങള്‍ സ്വയം തയ്യാറാകണമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.