കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

Posted on: September 30, 2014 12:34 pm | Last updated: September 30, 2014 at 11:45 pm
SHARE

DOG TRIVANDRUM

തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്. ഡിപിഐ ആണ് ഉത്തരവ് നല്‍കിയത്. സ്‌കൂള്‍ പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായാണെന്ന് ഡിപിഐ വ്യക്തമാക്കി. കുടപ്പനക്കുന്ന് പാതിരപ്പള്ളി ജവഹര്‍ സ്‌കൂള്‍ ആണ് അടച്ചുപൂട്ടുന്നത്.

കേസില്‍ അധ്യാപികയെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതല്‍ സ്‌കൂള്‍ വിടുന്നതു വരെയാണ് യു കെ ജി വിദ്യാര്‍ഥിയായ അഭിഷേകിനെ അധ്യാപിക പട്ടിക്കൂട്ടില്‍ അടച്ചത്. കൂട്ടിലുണ്ടായിരുന്ന പട്ടിയെ പുറത്തിറക്കിയ ശേഷം കുട്ടിയെ ഉള്ളില്‍ അടക്കുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയുടെ സമ്മതത്തോടെയാണ് അധ്യാപിക ശിക്ഷ നടപ്പാക്കിയത്. വൈകുന്നേരം മൂന്ന് മണി വരെ ചെറിയ കൂടിനുള്ളില്‍ ആഹാരം പോലും നല്‍കാതെ കുട്ടിയെ നിര്‍ത്തുകയായിരുന്നു.