Connect with us

National

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. മുഖ്യപലിശ നിക്കുകളില്‍ മാറ്റമില്ല. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയായ റിപ്പോ നിരക്ക് എട്ട് ശതമാനത്തില്‍ തുടരും. ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ സ്വീകരിക്കുന്ന റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റമില്ല. ഏഴു ശതമാനമായി തുടരും. ബാങ്കുകളുടെ കരുതല്‍ ധനാനുപാതമായ സിആര്‍ആര്‍ നാല് ശതമാനമായും തുടരും.
പണപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാലാണ് നിരക്കുകളില്‍ മാറ്റം വരുത്താത്തത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില കുറയുന്നതും രാജ്യത്ത് മണ്‍സൂണ്‍ ലഭ്യത വര്‍ധിച്ചതും പണപ്പെരുപ്പ നിരക്ക് കുറയാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.