കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം: : കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്

Posted on: September 30, 2014 11:25 am | Last updated: September 30, 2014 at 11:45 pm
SHARE

schoolതിരുവനന്തപുരം: തിരുവനന്തപപുരത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സഹപാഠിയോട് സംസാരിച്ചതിന് കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം കടുത്ത നിയമലംഘനമാണെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടിയുടെ പ്രായത്തിന് യാതൊരു പരിഗണനയും നല്‍കാതെയാണ് പ്രിന്‍സിപ്പല്‍ കുട്ടിയെ നാല് മണിക്കൂര്‍ പട്ടിക്കൂട്ടില്‍ ഇട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിബിഎസ്ഇ സ്‌കൂള്‍ ആണെങ്കിലും സ്‌കൂളിന് പ്രവര്‍ത്തിക്കാന്‍ വേണ്ട എന്‍ഒസി ഉണ്ടോ എന്ന് എന്ന് വ്യക്തമാകാന്‍ വിശദമായ പരിശോധന വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.