റോഡ് നിയമങ്ങള്‍ക്കൊപ്പം കട്ടന്‍ചായയും; വേറിട്ട പരിപാടിയുമായി മോട്ടോര്‍ വകുപ്പ്

Posted on: September 30, 2014 10:57 am | Last updated: September 30, 2014 at 10:57 am
SHARE

കോട്ടക്കല്‍: ബോധവത്കരണത്തിനൊപ്പം ~ഒരു കട്ടന്‍ ചായയും പലഹാരവും കൂടിയായാലോ? സംസ്ഥാനപാത പാലച്ചിറമാട് വളവിലാണ് റോഡിലെ അപകട ബോധവത്കരണപരിപാടിയിലാണ് ചായയും പലഹാരവും നല്‍കുന്നത്. മോട്ടോര്‍ വാഹന വകുപ്പും ജില്ലാ ട്രോമാകെയറും സംയുക്തമായാണ് പരിപാടി നടപ്പിലാക്കുന്നത്. അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമാണിത്. രാത്രി കാലത്തെ വലിയ വാഹനങ്ങളിലെ യാത്രാക്കാരെയാണ് ബോധവത്കരിക്കുന്നത്. 12നും പുലര്‍ച്ചെ അഞ്ച് മണിക്കുമിടയിലാണ് സംഘം പ്രവര്‍ത്തിക്കുക. മോട്ടര്‍ വാഹന വകുപ്പ് അംഗങ്ങളും ട്രോമാകെയര്‍ യൂനിറ്റിന്റെ അഞ്ചും അടങ്ങുന്ന സംഘമാണ് ബോധവത്കരണത്തിന് നേതൃത്വം നല്‍കുന്നത്. നേരത്തെ ജില്ലയിലെ വട്ടപ്പാറ, പാണാമ്പ്ര വളവുകളിലാണ് ഈ പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. പാലച്ചിറമാട് വളവില്‍ അപകടം വര്‍ധിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തെ ഈ പദ്ധതിയില്‍ പെടുത്തിയത്.