Connect with us

National

പ്രധാനമന്ത്രിക്കായി ഒബാമ അത്താഴ വിരുന്ന് നടത്തി

Published

|

Last Updated

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അത്താഴവിരുന്ന് നടത്തി. പ്രസിഡന്റിന്റെ ഔഗ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍വെച്ചായിരുന്നു വിരുന്ന്. വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രിയെ ഒബാമ നേരിട്ടെത്തി സ്വീകരിച്ചു. ഗുജറാത്തിയില്‍ സുഖവിവരം അന്വേഷിച്ച ഒബാമയോട് മോദി ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു. എന്നാല്‍ നവരാത്രി വ്രതം അനുഷ്ടിക്കുന്നതിനാല്‍ നരേന്ദ്രമോദി ഭക്ഷണം കഴിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ് ജയശങ്കര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വിരുന്നിനെത്തി. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും അടക്കമുള്ള പ്രമുഖരും വിരുന്നില്‍ പങ്കെടുത്തു.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് 1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴുള്ള അപൂര്‍വ വീഡിയോ ദൃശ്യങ്ങളും ഭഗവത് ഗീതയുടെ പ്രത്യക പതിപ്പും പ്രധാനമന്ത്രി ഒബാമയ്ക്ക് സമ്മാനിച്ചു. സൗഹൃദ സംഭാഷണങ്ങളും അനുഭവങ്ങള്‍ പങ്കുവയ്ക്കലുമായി ഒന്നരമണിക്കൂറോളം വിരുന്ന് നീണ്ടു നിന്നു. ഒബാമയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഇന്ന് ഇന്ത്യന്‍ സമയം രാത്രിയിലാണ്.

Latest