മര്‍കസ് വാര്‍ഷിക സമ്മേളനം: സഊദിയിലെപ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി

Posted on: September 30, 2014 12:27 am | Last updated: September 30, 2014 at 12:27 am
SHARE

markazറിയാദ്: കാരന്തൂര്‍ മര്‍ക്കസിന്റെ 37 ാ മത് വാര്‍ഷിക സമ്മേളനത്തിന്റെ സഊദി തല പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. മര്‍കസ് സാരഥി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഇന്ത്യന്‍ സമൂഹത്തിലെ വിവിധ തുറകളില്‍പെട്ടവരെ സാക്ഷി നിര്‍ത്തി പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. സഊദി പൗരന്‍മാരും ചടങ്ങ് ധന്യമാക്കി.
കശ്മീരും പശ്ചിമ ബംഗാളും ഉള്‍പ്പടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മര്‍കസ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് തസ്‌നി ഗ്രൂപ്പ് ബിസിനസ് ഡവലപപ്പ്‌മെന്റ് ഡയറക്ടര്‍ അശ്‌റഫ് ഷാ പറഞ്ഞു. എല്‍ കെ ജി മുതല്‍ ഉന്നത വിദ്യാഭ്യസം വരെ വിഭാവനം ചെയ്യുന്ന നൂതന പദ്ധതിയാണ് നോളജ് സിറ്റി. ലോ കോളജ് യാഥാര്‍ഥ്യമാകുന്നതോടെ 100 ഏക്കറിലധികം വരുന്ന നോളജ് സിറ്റി അതിന്റെ ആദ്യ വാതായനം തുറക്കും. തുടര്‍ന്ന് വരും വര്‍ഷങ്ങളില്‍ യുനാനി മെഡിക്കല്‍ കോളജ് ,ഇന്റര്‍നാഷനല്‍ സ്‌കൂള്‍, മറ്റ് പ്രൊഫഷനല്‍ കോളജുകള്‍, സ്‌പെഷ്യല്‍ കെയര്‍ സ്‌കൂള്‍ തുടങ്ങി വിവിധ വിദ്യാഭ്യാസ, ധൈഷണിക സ്ഥാപനങ്ങള്‍ തുടങ്ങും. ഇന്ത്യാ, സഊദി വ്യവസായ, വാണിജ്യ ബന്ധത്തില്‍ പുത്തന്‍ അധ്യായം രചിച്ച ഗാമണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് റഫീഖിനെ ചടങ്ങില്‍ ആദരിച്ചു. പ്രമുഖ പ്രവാസി വ്യവസായി ഫഌരിയ മുഹമ്മദ് കോയ ശൈഖ് റഫീഖിന് മര്‍കസിന്റെ ഉപഹാരം നല്‍കി.
മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഐ ടി എല്‍ ഗ്രൂപ്പ് പ്രസിഡന്റ് പി അബൂബക്കര്‍ , നെസ്റ്റൊ ഗ്രൂപ്പ് ഡയറക്ടര്‍ നാസര്‍ , ഫഌരിയ റഹിം , ആലിയ ഫുഡ്‌സ് നജിബ്, മുഹമ്മദ് അഹമ്മദ് ഒറക്കിള്‍, ഉറുദു ടോസ്റ്റ് മാസ്റ്റര്‍ ക്ലബ്ബ് പ്രതിനിധി എം എ ആര്‍. സലിം, അലിഗഢ് മുസ്‌ലിം സര്‍വകലാശാല പൂര്‍വ വിദ്യാര്‍ഥി യൂനിയന്‍ സെക്രട്ടറി തഖിയുദ്ദിന്‍ മിര്‍ ഫൈസല്‍, ജാമിഅ മില്ലിയ പൂര്‍വ വിദ്യാര്‍ഥി യൂനിയന്‍ പ്രതിനിധി അഫതാബ് നിസാമി , കിംഗ് ഫൈസല്‍ ഫൗണ്ടേഷനിലെ മുസഫര്‍ അന്‍സാരി, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ നിയാസ് ഒമര്‍, മര്‍ക്കസ് റിയാദ് കമ്മിറ്റി പ്രസിഡന്റ് ഷരീഫ് പുത്തന്‍പള്ളി, നോളജ് സിറ്റി റിയാദ് പ്രതിനിധി ജലീല്‍ മാട്ടൂല്‍ ,ഇയാദ് അക്കീല്‍, സഅദ് അബ്ദുല്ല തുടങ്ങി നിരവധി പ്രമുഖര്‍ ആശംസ നേര്‍ന്നു. ഡോ.അബ്ദുസലാം അവതാരകനായിരുന്നു.