മോദിക്കെതിരെ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറിന് പുറത്ത് പ്രതിഷേധ പ്രകടനം

Posted on: September 30, 2014 12:18 am | Last updated: September 30, 2014 at 12:19 am
SHARE

29-modi12ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറിന് പുറത്ത് പ്രതിഷേധ പ്രകടനം. ദി അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചത്. മോദി പ്രൈം മര്‍ഡറര്‍ ഓഫ് ഇന്ത്യ, വിദ്വേഷ രാഷ്ട്രീയം വേണ്ട, കൊലപാതകങ്ങള്‍ വേണ്ട, മോഡിക്കേതിരെ കുറ്റം ചുമത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ മുഴക്കിയത്. ഇന്ത്യയിലെ 68 ശതമാനം പേരും മോദിക്ക് വോട്ട് ചെയ്യാത്തവരാണെന്നും അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ശരിയായ നീതിന്യായ പരിശോധനക്ക് വിധേയമാക്കിയിട്ടില്ലെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.