സ്‌കൂളുകളുടെ നിലവാരം: ഉന്നതസംഘം പരിശോധന ആരംഭിച്ചു

Posted on: September 30, 2014 12:17 am | Last updated: September 29, 2014 at 11:17 pm
SHARE

കല്‍പ്പറ്റ: ജില്ലയിലെ സ്‌കൂളുകളുടെ ഭൗതിക സൗകര്യവും ഗുണനിലവാരവും വിലയിരുത്തുന്നതിന്റെ ഭാഗമായി എസ്.എസ്.എ.യിലെ ഉന്നതതലസംഘത്തിന്റെ സന്ദര്‍ശനം ആരംഭിച്ചു. സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഇ.പി. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘത്തില്‍ സംസ്ഥാന എസ്.എസ്.എ.യിലെ ഉദ്യോഗസ്ഥരും ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടും.
എസ്.എസ്.എ.യുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള സമഗ്രമായ മോണിറ്ററിങ് ആദ്യമായാണ് നടത്തുന്നതെന്ന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. സ്‌കൂളുകളിലെ എസ്.എസ്.എ. ഫണ്ടിന്റെ ഉപയോഗം, ഭൗതികവും അക്കാദമികവുമായ കാര്യങ്ങള്‍ എന്നിവ സംഘം വിശദമായി പരിശോധിക്കും. ഇന്ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേയും ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here