ജില്ലാതല ആനിമേറ്റര്‍ സംഗമവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടത്തി

Posted on: September 30, 2014 12:16 am | Last updated: September 29, 2014 at 11:17 pm
SHARE

കല്‍പ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഗോത്ര ഊരുകളില്‍ സംഘടിപ്പിക്കുന്ന സൂക്ഷ്മതല ആസൂത്രണ പദ്ധതി (എം എല്‍ പി) വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ എസ് ടി ആനിമേറ്റര്‍മാര്‍രുടെ ജില്ലാ തല സംഗമവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടത്തി.
ജില്ലാതല സംഗമവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്് കെ വി ശശി അദ്ധ്യക്ഷനായിരുന്നു.ജില്ലയിലെ ഊരുകളില്‍ എസ്.ടി വിഭാഗത്തില്‍പെട്ട 330 ആനിമേറ്റര്‍മാരാണ് എം.എല്‍.പി നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെ നിയന്ത്രണത്തിലാണ് ഗോത്ര ഊരുകളില്‍ എം.എല്‍.പി നടത്തുക.
മീനങ്ങാടി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ദു ശ്രീധരന്‍, കമിറ്റഡ് സോഷ്യല്‍ വര്‍ക്കേഴ്‌സ്(സി.എസ്.ഡബ്ല്യു) ജില്ലാ കണ്‍വീനര്‍ ഒ.എം.ശ്രീജിത്ത്, എം.എല്‍.പി ജില്ലാ കോ-ഓഡിനേറ്റര്‍മാരായ എന്‍.ബി. ഷിബു, ആര്‍ കണ്ണന്‍, നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി.പി മുഹമ്മദ് സ്വാഗതവും എസ്.ടി കണ്‍സല്‍ട്ടന്റ് ആശാ പോള്‍ നന്ദിയും പറഞ്ഞു.