എസ് വൈ എസ് സ്വാന്തനം: ഭവന നിര്‍മാണം തുടങ്ങി

Posted on: September 30, 2014 12:09 am | Last updated: September 29, 2014 at 11:09 pm
SHARE

വടക്കഞ്ചേരി: എസ് വൈ എസ് സ്വാന്തനം സെല്‍ അണക്കപ്പാറ യൂനിറ്റ് അണക്കപ്പാറ യൂനിറ്റ് കണ്ണമ്പ്ര പഞ്ചായത്തിലെ മഞ്ഞപ്രചിറയില്‍ നിര്‍മിച്ച് നല്‍കുന്ന സ്വാന്തനം ഭവനത്തിന്റെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങി. അന്തിയുറങ്ങാന്‍ വീടില്ലാതെ വിധവയായ ഹാജിറയും മക്കളും കുളിമുറിയില്‍ ദുരിതജീവിതം നയിക്കുന്നത് അറിഞ്ഞ് എസ് വൈ എസ് സ്വാന്തനം നേതാക്കള്‍ ഹാജിറയെ സന്ദര്‍ശിച്ച് വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറായത്.
ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി നിര്‍വഹിച്ചു. സ്വാന്തനം സെല്‍ ചെയര്‍മാന്‍ പി എം കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കണ്ണമ്പ്ര പഞ്ചായത്തംഗം വി എസ് ഷാജഹാന്‍, കെ എസ് തങ്ങള്‍, സഈദ് തങ്ങള്‍, അബ്ദുള്‍ ബാരി മുസ് ലിയാര്‍, ഉസ്മാന്‍ മുസ് ലിയാര്‍, കബീര്‍ഹാജി, ടി ഖാദര്‍ മുസ് ലിയാര്‍, ഖാലിദ് ഫൈസി, സുബൈര്‍ സഖാഫി പങ്കെടുത്തു.