സമസ്ത ഉലമ കോണ്‍ഫറന്‍സ് മുഹിമ്മാത്തില്‍

Posted on: September 30, 2014 12:27 am | Last updated: September 29, 2014 at 10:27 pm
SHARE

കാസര്‍കോട്: എസ് വൈ എസ് 60-ാം വാര്‍ഷിക ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് താലൂക്ക് കമ്മിറ്റി ഒക്ടോബര്‍ 17,18 തിയതികളില്‍ പുത്തിഗെ മുഹിമ്മാത്തില്‍ ഉലമ കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ സയ്യിദ് ഇബ്്‌റാഹിം ഹാദി സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം തീരുമാനിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു.
തര്‍ക്കുല്‍ മുവാലാത്ത്, ആത്മീയം, കര്‍മശാസ്ത്രം, സമസ്ത: ഉത്ഭവം-വികാസം-വര്‍ത്തമാനം എന്നീ സെഷനുകളിലായിട്ടാണ് പരിപാടികള്‍ നടക്കുന്നത്. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, എം അലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറിയ, കാന്തപുരം എ പി മുഹമ്മദ് മുസ് ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സയ്യിദ് ഇബ്്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, മൊയ്തു സഅദി ചേരൂര്‍, യൂസുഫ് സഖാഫി ആദൂര്‍, ചേരൂര്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുറഹീം മുസ് ലിയാര്‍ ബദ് രിയാ നഗര്‍, മൂസല്‍ മദനി തലക്കി, എം പി അബ്ദുല്ല ഫൈസി, പാത്തൂര്‍ മുഹമ്മദ് സഖാഫി, മുനീര്‍ ബാഖവി തുരുത്തു തുടങ്ങിയവര്‍സംബന്ധിച്ചു. അബ്ദുറഹ്മാന്‍ അഹ്‌സനി സ്വാഗതവും കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നന്ദിയും പറഞ്ഞു.
പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായി സയ്യിദ് ഹസനുല്‍ അഹ്ദല്‍ (ചെയര്‍.), മൂസ സഖാഫി കളത്തൂര്‍ (കണ്‍.), കരീം സഅദി ഏണിയാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ശാഫി സഖാഫി ഏണിയാടി, സുലൈമാന്‍ സഖാഫി ദേശാംകുളം എന്നിവരെ തിരഞ്ഞെടുത്തു.