Connect with us

Gulf

തീവ്രവാദ സംഘങ്ങള്‍ ലോക സമാധാനത്തിന് ഭീഷണി-ശൈഖ് അബ്ദുല്ല

Published

|

Last Updated

ദുബൈ: വിവേചന രഹിതമായി മനുഷ്യകുലത്തെ കൊന്നൊടുക്കുന്ന തീവ്രവാദ സംഘങ്ങള്‍ ലോക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. ഇറാഖിലും സിറിയയിലും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐസിസ് മധ്യപൗരസ്ത്യ ദേശത്തിന് കടുത്ത ഭീഷണിയായി മാറിയിരിക്കയാണ്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ 69ാമത് സമ്മേളനത്തില്‍ ന്യൂയോര്‍ക്കില്‍ സംസാരിക്കുകയായിരുന്നു ശൈഖ് അബ്ദുല്ല. ഇത്തരം സംഘങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടു പോകുകയും നിഷ്ഠൂരമായി കൊന്നൊടുക്കുകയും ചെയ്യുകയാണ്. ഇത്തരം നടപടികളെ യു എ ഇ ശക്തമായി അപലപിക്കുന്നു. ലോക രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതിനൊപ്പം രാജ്യങ്ങളിലെ വികസനത്തെയും നേട്ടങ്ങളെയും മാനുഷിക മൂല്യങ്ങളെയും സംസ്‌കാരത്തെയും തീവ്രവാദ സംഘടനകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു.