നാല് കിലോ മീറ്റര്‍ നീളമുള്ള വിവാഹ വസ്ത്രത്തിന് ഗിന്നസ് റെക്കോര്‍ഡ്

Posted on: September 29, 2014 9:57 pm | Last updated: September 29, 2014 at 9:58 pm
SHARE

marriage dressബീജിംഗ്: നാല് കിലോ മീറ്ററിലധികം നീളമുള്ള വിവാഹ വസ്ത്രം ധരിച്ച് ചൈനീസ് മോഡല്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി. 4100 മീറ്ററാണ് ലോക റെക്കോര്‍ഡ് നേടിയ ഈ വിവാഹ വസ്ത്രത്തിന്റെ നീളം. നിലവില്‍ ഗിന്നസ് ബുക്കിലുള്ള വിവാഹ വസ്ത്രത്തേക്കാള്‍ 1123 മീറ്റര്‍ നീളം കൂടുതലാണ് ഈ ചൈനീസ് വസ്ത്രത്തിന്.

ഒരു മാസത്തെ കഠിന പരിശ്രമത്തിലൂടെ ഷിയാങ്ഷുന്‍ ഷഗുവിലെ വസ്ത്ര നിര്‍മാതാക്കളാണ് ഈ സവിശേഷ വസ്ത്രം തയ്യാറാക്കിയത്. നിലത്തിഴയുന്ന ഭാഗം പട്ടുതുണിയില്‍ തയ്യാറാക്കിയതാണ്. വസ്ത്രത്തിന്റെ വീതി ഒന്നരമീറ്റര്‍. നാലായിരം പൗണ്ട് ആണ് വില.