ഇ ഐ ഡി എ മൂന്നു വിഭാഗത്തിന് കൂടി ഫീസ് ഇളവ് അനുവദിച്ചു

Posted on: September 29, 2014 9:32 pm | Last updated: September 29, 2014 at 9:32 pm
SHARE

ദുബൈ: ഇ ഐ ഡി എ (എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി) മൂന്നു വിഭാഗങ്ങള്‍ക്ക് കൂടി ഫീസ് ഇളവ് അനുവദിച്ചു. അധിക സേവനങ്ങള്‍ക്കുള്ള ഫീസും പിഴയുമാണ് ഇളവിന്റെ ഭാഗമായി ഒഴിവാക്കിയിരിക്കുന്നത്. സമയത്തിനുള്ളില്‍ ഐ ഡി കാര്‍ഡ് എടുത്തിട്ടില്ലെങ്കില്‍ അടക്കേണ്ട പിഴയാണ് ഇതില്‍ പ്രധാനം. നയതന്ത്ര കാര്യലയങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍സുല്‍സ് ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍, 70 വയസിന് മുകളില്‍ പ്രായമുള്ള വയോധികര്‍, സാമൂഹിക സുരക്ഷിതത്വത്തിന്റെ പരിഗണന ലഭിക്കുന്ന പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ തുടങ്ങിയവരാണിവര്‍.