അബുദാബി പോലീസിലെ സാമ്പത്തിക വിഭാഗത്തിന് ഐ എസ് ഒ അംഗീകാരം

Posted on: September 29, 2014 9:31 pm | Last updated: September 29, 2014 at 9:31 pm
SHARE

അബുദാബി: മികച്ച സേവനങ്ങള്‍ കാഴ്ചവെച്ചതിന് അബുദാബി പോലീസിലെ സാമ്പത്തിക വിഭാഗത്തിന് ഐ എസ് ഒ 14001 അംഗീകാരം ലഭിച്ചു. മികച്ച പാരിസ്ഥിതിക സേവനത്തിനാണ് പോലീസിനു കീഴിലുള്ള ഫൈനാന്‍സ് മാനേജ്‌മെന്റിനും ക്ലബ് ഡയറക്ടറേറ്റിനും പ്രൊജക്ട്‌സ്, ബില്‍ഡിംഗ് മെയിന്റനന്‍സ് വിഭാഗങ്ങള്‍ക്കും ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
ഇതിനു പുറമെ പ്രൊഫഷനല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി സംവിധാനത്തിന് ഒ എച്ച് എസ് എ എസ് 18001 അംഗീകാരവും അബുദാബി പോലീസിന് ലഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ മികച്ചതും സ്തുത്യര്‍ഹവുമായ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് സാമ്പത്തിക വിഭാഗത്തിന് ലഭിച്ച അംഗീകാരമാണ് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റെന്ന് ഫൈനാന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഖലീല്‍ ദാവൂദ് ബദ്രാന്‍ പറഞ്ഞു.
സാമ്പത്തിക വിഭാഗം ആസ്ഥാനത്ത് ഖലീല്‍ ദാവൂദ് ബദ്‌റാന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ബദ്രാനു പുറമെ പ്രമുഖ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.