ടെന്നീസ് മിക്‌സഡ് ഡബിള്‍സ്: സാനിയ-സാകേത് സഖ്യത്തിന് സ്വര്‍ണം

Posted on: September 29, 2014 8:48 pm | Last updated: September 29, 2014 at 8:48 pm
SHARE

3589451361_sania-saketh-29092014ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം. മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-സാകേത് മൈനേനി സഖ്യമാണ് സ്വര്‍ണ്ണം നേടിയത്. ചൈനീസ് തായ്‌പേയ് സഖ്യത്തെ 6-4, 6-3ന് തോല്‍പ്പിച്ചാണ് സാനിയ സഖ്യം സ്വര്‍ണ്ണം സ്വന്തമാക്കിയത്. ഇതോടെ ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്നുള്ള ഇന്ത്യയുടെ ആറാം സ്വര്‍ണ്ണമാണിത്.