സാഹസിക പ്രകടനത്തിനിടെ 1500 കുതിര ശക്തിയുള്ള വാഹനം കാഴ്ച്ചക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി

Posted on: September 29, 2014 8:14 pm | Last updated: September 29, 2014 at 8:14 pm
SHARE

accident

നെതര്‍ലന്‍ഡ്‌സില്‍ സാഹസിക പ്രകടനത്തിനിടെ 1500 കുതിരശക്തിയുള്ള വാഹനം കാഴ്ചക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു.

നിരത്തിയിട്ട കാറുകള്‍ക്കു മുകളിലൂടെ ട്രാക്ടറിന്റെ ടയറുകള്‍ ഘടിപ്പിച്ച പിക്ക്അപ്പ് ട്രക്ക് ഓടിച്ചുകയറ്റുമ്പോള്‍ നിയന്ത്രണംവിട്ട് ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുകുട്ടികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.