വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി പാര്‍ട്ടിക്കെത്തിയ വിദ്യാര്‍ഥിയും സംഘവും പിടിയിലായി

Posted on: September 29, 2014 7:39 pm | Last updated: September 29, 2014 at 7:39 pm
SHARE

ദുബൈ: മുതിര്‍ന്നയാളുടെ തിരിച്ചറിയല്‍ കാര്‍ഡുമായി ജുമൈറ പാം ഹോട്ടലില്‍ ബീച്ച് പാര്‍ട്ടിക്കെത്തിയ 19 കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി ഉള്‍പ്പെടെയുള്ള ഏഴംഗ സംഘം പിടിയിലായി. ദുബൈ നഗരസഭയുടെ നിയമ പ്രകാരം 21 വയസായവര്‍ക്ക് മാത്രമാണ് ഇത്തരം പാര്‍ട്ടികളിലും ക്ലബ്ബുകളിലും പ്രവേശനം. സുഹൃത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിയെയും ഒപ്പമുണ്ടായിരുന്ന 18നും 21നും ഇടയില്‍ പ്രായമുള്ള സുഹൃത്തുക്കളെയുമാണ് പിടികൂടിയത്. പാര്‍ട്ടി നടക്കുന്നിടത്തെ സുരക്ഷാ ഗാര്‍ഡുകളാണ് സംശയം തോന്നി പിടികൂടിയത്. വിദ്യാര്‍ഥിക്ക് ക്ലബ്ബില്‍ പ്രവേശിക്കാനുള്ള പ്രായമായിട്ടില്ലെന്ന് സംശയം തോന്നിയതോടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയായിരുന്നു.
രേഖ പരിശോധിച്ച് മറ്റൊരാളുടേതാണെന്ന് ബോധ്യപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു. പോലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും കേസ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.