കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ദണ്ഡപാണി

Posted on: September 29, 2014 6:30 pm | Last updated: September 29, 2014 at 7:38 pm
SHARE

dandapaniകൊച്ചി: കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി. ജഡ്ജിമാര്‍ വാക്കാല്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം രേഖാമൂലം അറിയിക്കാമെന്നും എജി വ്യക്തമാക്കി.

അതേസമയം ഇക്കാര്യത്തില്‍ രേഖാമൂലം മറുപടി അറിയിക്കാമെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷനും ബാര്‍ കൗണ്‍സിലും കോടതിയെ അറിയിച്ചു. ജഡ്ജിമാര്‍ നടത്തുന്ന പരാമര്‍ശങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് നിലപാട് അറിയിക്കണമെന്ന് അഡ്വക്കറ്റ് ജനറല്‍, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് എന്നിവരോട് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.