മാരുതി സിയാസ് ഒക്ടോബര്‍ ആറിന് പുറത്തിറങ്ങും

Posted on: September 29, 2014 7:56 pm | Last updated: September 29, 2014 at 7:56 pm
SHARE

maruthi ciazമാരുതിയുടെ പുതിയ സെഡാന്‍ മോഡലായ സിയാസ് ഒക്ടോബര്‍ ആറിന് പുറത്തിങ്ങും. പുറത്തിറങ്ങുന്നതിന് മുമ്പ് ഈ ആഴ്ച്ച പാരീസ് മോട്ടോര്‍ ഷോയില്‍ സിയാസ് സെഡാന്‍ പ്രദര്‍ശിപ്പിക്കും. പുതിയ മോഡലിന്റെ ബുക്കിംഗ് സെപ്റ്റംബര്‍ മൂന്ന് മുതല്‍ ആരംഭിച്ചിരുന്നു. 21,000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്ജ്.

രണ്ട് എഞ്ചിന്‍ മോഡലുകളില്‍ മാരുതി സിയാസ് ലഭ്യമാണ്. 91 ബി എച്ച് പി കരുത്തുള്ള 1.4 ലിറ്റര്‍ കെ10ബി പെട്രോള്‍ യൂണിറ്റും 89 ബി എച്ച് പി കരുത്തുള്ള 1.3 ലിറ്റര്‍ ഫഌറ്റ് ഡീസല്‍ യൂണിറ്റും സിയാസ് മോഡലില്‍ പുറത്തിറക്കും. പെട്രോള്‍ മോഡലിന് 20.73 കി മീ/ ലിറ്ററും ഡീസല്‍ മോഡലിന് 26.2 കി മീ/ ലിറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

വി, വി+, ഇസഡ്, ഇസഡ്+ എന്നീ നാല് ട്രിം ലെവലിലും ഏഴ് കളര്‍ ഷേഡുകളിലും പുതിയ സിയാസ് സെഡാന്‍ വിപണിയിലെത്തും. 16 ഇഞ്ച് അലോയ്‌സ്, ടച്ച് സ്‌ക്രീന്‍ ഇന്‍ഫര്‍മാറ്റിക് സിസ്റ്റം, റിയര്‍ എയര്‍ കോണ്‍വെന്റ്, ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി തുടങ്ങിയവയാണ് മാരുതി സിയാസ് സെഡാന്റെ പ്രധാന സവിശേഷതകള്‍.

ഹോണ്ട സിറ്റി, വി ഡബ്ലിയു വെന്റോ, സ്‌കോഡ റാപ്പിഡ്, ഹ്യൂണ്ടായ് വെര്‍ണ തുടങ്ങിയ മോഡലുകളുമായാണ് സിയാസ് സെഡാന് വിപണിയില്‍ ഏറ്റുമുട്ടേണ്ടി വരിക.