Connect with us

First Gear

സ്‌കോഡ റാപ്പിഡിന്റെ പരിഷ്‌കരിച്ച പതിപ്പ് എത്തുന്നു

Published

|

Last Updated

scoda rpidഫോക്‌സ്‌വാഗന്‍ വെന്റോയുടെ സ്‌കോഡ പതിപ്പായ റാപ്പിഡും മുഖം മിനുക്കുന്നു. വെന്റോയുടേതുപോലെ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനു പകരം 103 ബി എച്ച് പി ശേഷിയുള്ള 1.5 ലീറ്റര്‍ ഡീസല്‍ എഞ്ചിനാണ് പരിഷ്‌കരിച്ച റാപ്പിഡിലെ പ്രധാന സവിശേഷത. പെട്രോള്‍ എഞ്ചിന്‍ മോഡലിന് മാറ്റമില്ല. 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 103 ബി എച്ച് പിയാണ് കരുത്ത്. അഞ്ച് സ്പീഡ് മാന്വല്‍ ( മൈലേജ് 15 കി മീ / ലിറ്റര്‍ ), ആറ് സ്പീഡ് ഓട്ടോമാറ്റിക് ( മൈലേജ് 14.3 കി മീ / ലിറ്റര്‍ ) ഗിയര്‍ ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ റാപ്പിഡിനുണ്ട്.

ഡീസല്‍ റാപ്പിഡിന് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പുതുതായി ലഭിച്ചു. മൈലേജ് 21.66 കി മീ / ലിറ്റര്‍. സി സെഗ്‌മെന്റ് ഡീസല്‍ സെഡാന്‍ വിപണിയില്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുള്ള മറ്റ് രണ്ട് മോഡലുകള്‍ പുതിയ വെന്റോയും ഹ്യുണ്ടായി വെര്‍ണയുമാണ്. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുള്ള റാപ്പിഡ് ഡീസലിന് 21.14 കി മീ / ലിറ്റര്‍ ആണ് മൈലേജ്. പുതിയ അലോയ് വീലുകളാണ് നവീകരിച്ച റാപ്പിഡിന്റെ ബാഹ്യരൂപത്തിലുള്ള പുതുമ. ടൂ ഡിന്‍ മ്യൂസിക് സിസ്റ്റം, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, ക്രൂസ് കണ്‍ട്രോള്‍ എന്നീ പുതിയ ഫീച്ചേഴ്‌സും റാപ്പിഡിന് കമ്പനി നല്‍കിയിട്ടുണ്ട്.

എലഗന്‍സ് ബ്ലാക്ക് പാക്കേജ് എന്ന പുതിയ മുന്തിയ വകഭേദവും റാപ്പിഡിനുണ്ട്. ബോഡിയിലാകെ കറുപ്പ് മയമാണ് ബ്ലാക്ക് പാക്കേജിന്. കറുപ്പ് നിറത്തിലുള്ള റൂഫുള്ള കാറിന്റെ പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, ഗ്രില്‍, അലോയ് വീലുകള്‍, ബാഹ്യ മിററുകള്‍ എന്നിവയെല്ലാം ബ്ലാക്ക് ടോണിലാണ്. വില പെട്രോള്‍ ( ആക്ടിവ്, അംബിഷന്‍ പ്ലസ്, എലഗന്‍സ്, എലഗന്‍സ് ബ്ലാക്ക് പാക്കേജ് ) 7.22 ലക്ഷം രൂപ 8.85 ലക്ഷം രൂപ. പെട്രോള്‍ ഓട്ടോമാറ്റിക് ( അംബിഷന്‍ പ്ലസ്, എലഗന്‍സ്, എലഗന്‍സ് ബ്ലാക്ക് ) 9.14 ലക്ഷം രൂപ 9.81 ലക്ഷം രൂപ. ഡീസല്‍ മാന്വല്‍ ( ആക്ടിവ് , അംബിഷന്‍ പ്ലസ്, എലഗന്‍സ്, എലഗന്‍സ് ബ്ലാക്ക് ) 8.38 ലക്ഷം രൂപ 9.87ലക്ഷം രൂപ, ഡീസല്‍ ഓട്ടോമാറ്റിക് ( അംബിഷന്‍ പ്ലസ് , എലഗന്‍സ്, എലഗന്‍സ് ബ്ലാക്ക് ) 10.34 ലക്ഷം രൂപ 10.97 ലക്ഷം രൂപ.

Latest