ഹേമന്ദ് കര്‍ക്കരയുടെ ഭാര്യ കവിത കര്‍ക്കരെ അന്തരിച്ചു

Posted on: September 29, 2014 4:34 pm | Last updated: September 30, 2014 at 12:30 am
SHARE

KavitaKarkarestoryമുംബൈ: മുംബൈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുന്‍മേധാവി ഹേമന്ദ് കര്‍ക്കറെയുടെ ഭാര്യ കവിത കര്‍ക്കറെ അന്തരിച്ചു. മസ്തിഷാകാഘാതത്തെ തുടര്‍ന്നാണ് മരണം. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കവിതയുടെ ശരീരം ദാനം ചെയ്യുന്ന ബന്ധുക്കള്‍ വ്യക്തമാക്കി. 2008 നവംബര്‍ 26ലെ മുംബൈ സ്‌ഫോടനത്തിലാണ് ഹേമന്ദ് കര്‍ക്കറെ അന്തരിച്ചത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മികച്ച ആയുധങ്ങളും പരിശീലനവും സൗകര്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് കവിത രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു.