കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി

Posted on: September 29, 2014 2:35 pm | Last updated: September 30, 2014 at 11:44 pm
SHARE

gold_bars_01കൊണ്ടോട്ടി: കരിപ്പൂരില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടികൂടി. റവന്യു ഇന്റലിജന്‍സ് വിഭാഗമാണ് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്. കൂത്തുപറമ്പ് സ്വദേശി തയ്യില്‍ മജീദാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി എമിറേറ്റ്‌സ് വിമാനത്തില്‍ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച് എത്തിച്ച സ്വര്‍ണം എയര്‍പോര്‍ട്ട് ജീവനക്കാരുടെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യം. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡിആര്‍ഐ പിടികൂടുകയായിരുന്നു. നാല് ദിവസം മുമ്പ് വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 3 കിലോ ഗ്രാം സ്വര്‍ണം ഡിആര്‍ഐ വിഭാഗത്തിന് ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here