ഏഷ്യന്‍ ഗെയിംസ്: ടെന്നീസില്‍ ഇന്ത്യക്ക് വെള്ളി

Posted on: September 29, 2014 2:38 pm | Last updated: September 30, 2014 at 12:30 am
SHARE

Tennis_-_930ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യക്ക് വെള്ളി. സാകേത സായ്- സനം കൃഷ്ണന്‍ സഖ്യമാണ് വെള്ളി നേടിയത്. ഫൈനലില്‍ ഇന്ത്യന്‍ സഖ്യം ദക്ഷിണ കൊറിയയോടാണ് തോറ്റത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലീ ക്യൂ- ച്യുങ് ഹോന്‍ സഖ്യം വിജയിച്ച് സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആറാം വെള്ളിയാണിത്. ടെന്നീസില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്.