കേന്ദ്രമന്ത്രി അനന്ത് ഗീഥേ രാജിവച്ചേക്കും

Posted on: September 29, 2014 2:21 pm | Last updated: September 30, 2014 at 12:30 am
SHARE

Anant_Geete_

ന്യൂഡല്‍ഹി: കേന്ദ്ര ഘന വ്യവസായ മന്ത്രിയും ശിവസേനാ നേതാവുമായ അനന്ത് ഗീഥെ രാജിവച്ചേക്കും. സീറ്റ് വിഭജനത്തര്‍ക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ശിവസേന- ബിജെപി സഖ്യം തകര്‍ന്നതിനെത്തുടര്‍ന്നാണിത്.
ദേശീയ തലത്തില്‍ സഖ്യം തുടരുമെന്ന് ബജെപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദേശീയ തലത്തിലും ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ശിവസേന ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ മുന്നോടിയായാണ് ഗീഥേയുടെ രാജി. പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ രാജിക്കത്ത് കൈമാറുമെന്നാണ് സൂചന.