പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു

Posted on: September 29, 2014 2:06 pm | Last updated: September 30, 2014 at 12:30 am
SHARE

PANEERSELAVAMചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ഒ പനീര്‍ശെല്‍വം ചുമതലയേറ്റു. ഗവര്‍ണര്‍ കെ റോസയ്യ പനീര്‍ശെല്‍വത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാടിന്റെ 28ാമത് മുഖ്യമന്ത്രിയായാണ് ചുമതലയേറ്റത്.
ഇന്നലെ ചേര്‍ന്ന എഐഎഡിഎംകെ നിയമസഭാ കക്ഷിയോഗം പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്നു. 2001ല്‍ സുപ്രീംകോടതി അയാഗ്യയാക്കിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ ജയലളിത പനീര്‍ശെല്‍വത്തെയാണ് മുഖ്യമന്ത്രിയാക്കിയത്. തേനി ജില്ലയിലെ ബോഢിനായ് കാനൂരില്‍ നിന്നാണ് പനീര്‍ശെല്‍വം നിയമസഭയിലെത്തിയത്.