ഉണ്ണിമേനോന്റെ ജീവിതം സാര്‍ഥകമെന്ന് കെ ജെ യേശുദാസ്

Posted on: September 29, 2014 10:36 am | Last updated: September 29, 2014 at 10:36 am
SHARE

yesudasപാലക്കാട്: 33 വര്‍ഷം സംഗീതത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ഉണ്ണിമേനോന്റെ സാര്‍ഥക ജീവി തം അഭിനന്ദനീയമാണെന്ന് പത്മശ്രീ ഡോ കെ ജെ യേശുദാസ് അഭിപ്രായപ്പെട്ടു പാലക്കാടിന് പുത്തന്‍ ദൃശ്യവിസ്മയമൊരുക്കി ചലച്ചിത്ര പിന്നണി ഗായകന്‍ ഉണ്ണിമേനോനെ ആദരിക്കുന്ന ‘ഒരു ചെമ്പനീര്‍പൂവ് പോലെ’ സംഗീത പരിപാടിയുടെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു പത്മശ്രീ കെ ജെ യേശുദാസ്. പി കെ ബിജു അധ്യക്ഷതവഹിച്ചു. കൊടിയേരി ബാലകൃഷ്ണന്‍, എം ബി രാജേഷ് എം പി, എ കെ ബാലന്‍ എം എല്‍ എ, ഗായികമാരായ വാണിജയറാം, ബി അരുദ്ധതി, മനോ, രവിമേനോന്‍, ഡോ കെ ഓമനക്കുട്ടി, കഥാകൃത്ത് ദേവന്‍, സുകുമാരി നരേന്ദ്രമേനോന്‍. എഴുത്തുകാരന്‍ എ വി വി പോറ്റി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.പാലക്കാടിന് പുത്തന്‍ ദൃശ്യവിസ്മയമൊരുക്കി രണ്ടു ദിവസം നീണ്ടുന്നിന്ന ചലച്ചിത്ര പിന്നണി ഗായകന്‍ ഉണ്ണിമേനോനെ ആദരിക്കുന്ന ‘ഒരു ചെമ്പനീര്‍പൂവ് പോലെ സംഗീത പരിപാടിക്ക് ശുഭസമാപ്തിയായി.
കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തു പെയ്ത ശനിയും ഞായറും മാറിനിന്നതോടെ പാലക്കാടിന്റെ നൃത്തസന്ധ്യക്ക് ശുഭപര്യവസാനം സ്വരലയയും ജില്ലാ’രണകൂടവും ഗായകന്‍ ഉണ്ണിമേനോന് നല്‍കുന്ന ആദരം രണ്ടു ദിവസമായി പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലും ലയണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലുമായാണ് നടന്നത്.——ഇന്നലെ രാവിലെ ഉണ്ണിമേനെന്റെ സം’ാവനകളും നേട്ടങ്ങ ളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രശസ്ത സംഗീതസംവിധായകന്‍ ശ്യാം ഉദ്ഘാടനം ചെയ്തു. പ്രഭാവര്‍മ്മ അധ്യക്ഷതവഹിച്ചു.ഉച്ചകഴിഞ്ഞ് നടന്ന സംഗീത സെമിനാര്‍ ഡോ കെ ഓമനക്കുട്ടി ഉദ്ഘാടനം ചെയ്തു. ശ്രീറാം അ ധ്യക്ഷത വഹിച്ചു. ആര്‍ എസ് ബാബു, ഫിലിംഡയറക്ടര്‍ ശരത്, ഡയറക്ടര്‍ ഡെന്നീസ് ജോസഫ്, പി സി അരവിന്ദന്‍ തുടങ്ങിനിരവധിപേര്‍ പങ്കെടുത്ത് സംസാരിച്ചു.