കോയമ്പത്തൂരിലേക്ക് കെ എസ് ആര്‍ ടി സി ഇന്നു മുതല്‍ സര്‍വീസ് നടത്തും

Posted on: September 29, 2014 10:32 am | Last updated: September 29, 2014 at 10:32 am
SHARE

ksrtc1പാലക്കാട്: കോയമ്പത്തൂരിലേക്കും തിരിച്ചുമുള്ള കെ എസ് ആര്‍ ടി സി സര്‍വ്വീസ് ഇന്നലെ പൂര്‍ണ്ണമായും മുടങ്ങി.ജയലളിതയെ അറസ്റ്റു ചെയ്ത സംഭവത്തെ തുടര്‍ന്ന് ശനിയാഴ്ച നിര്‍ത്തിവെച്ച കെ എസ് ആര്‍ ടി സി സര്‍വ്വീസ് ഇന്നു രാവിലെ പോലീസ് നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമെ സര്‍വ്വീസ് തുടങ്ങൂ എന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു.എന്നാല്‍ കോയമ്പത്തൂരില്‍ നിന്നുള്ള അഞ്ച് തമിഴ്‌നാടു ബ സുകള്‍ പാലക്കാട്ടിന് സര്‍വവീസ് നടത്തി ഇന്നലെ മടങ്ങുകയുണ്ടായെന്നും അധികൃതര്‍ പറഞ്ഞു.ശനിയാഴ് 1.—40ന് കോയമ്പത്തൂരിലേക്ക് ട്രിപ്പ് പോയശേഷം പോലീസ് മുന്നയിപ്പിനെ തുടര്‍ന്ന് തുടര്‍ന്നാണ് ട്രിപ്പുകള്‍ അനിശ്ചിതമായി റദ്ദാക്കിയത്.വാളയാറില്‍നിന്നും പുറപ്പെട്ട രണ്ട് തമിഴ്‌നാടുബസുകള്‍ക്ക് കല്ലേറുണ്ടായതിനെ തുടര്‍ന്ന് കെ എസ് ആര്‍ സി ബസ് വേലന്താവളം വഴിയാണ് തിരികെയെത്തിയത്. വേലന്താവളത്തും വഴിയില്‍ കല്ലുകള്‍ കൂട്ടിയിട്ട് ഗതാഗത തട സ്സം സൃഷ്ടിച്ചിരുന്നു.
സ്ഥിതിഗതികള്‍ ശാന്തമായെന്ന നിര്‍ദ്ദേശം അധികൃതര്‍ ഔദ്യോഗികമായി നല്‍കിയാല്‍ മാത്രമെ കോയമ്പത്തൂര്‍ക്ക് ഇനി സര്‍വ്വീസ് നടത്തുകയുള്ളു—വെന്നും പൊള്ളാച്ചി വഴിയുള്ള തമിഴ്‌നാടുബസുകള്‍ സര്‍വ്വീസ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.