Connect with us

Palakkad

ആദിവാസികോളനികളില്‍ കുടിവെള്ള വിതരണം താളം തെറ്റുന്നു

Published

|

Last Updated

ചിറ്റൂര്‍: മീനാക്ഷിപുരത്തും സമീപപ്രദേശങ്ങളിലുമുള്ള കോളനികളില്‍ കുടിവെള്ളവിതരണം താളംതെറ്റുന്നു. ഇ എം എസ് ,അമ്മന്‍, ഇന്ദിരാനഗര്‍, മുത്തുസ്വാമിപുതൂര്‍, ഭാരതിനഗര്‍ എന്നീ കോളനികളില്‍ 1,500 ഓളം കുടുംബങ്ങള്‍ക്ക് ആഴ്ചയിലൊരിക്കല്‍പ്പോലും കൃത്യമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. മീനാക്ഷിപുരം മുത്തുസ്വാമിപുതൂര്‍ മിനി വാട്ടര്‍ സമിതിയുടെ നിയന്ത്രണത്തിലാണ് ജലവിതരണം. കുന്നംകാട്ടുപതിയില്‍നിന്ന് മൂലക്കട പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കുന്നത് ജല അതോറിറ്റിയാണ്. അവിടെനിന്ന് മീനാക്ഷിപുരത്തെ സം”രണിയില്‍ വെള്ളംനിറച്ച് വെള്ളം കോളനികളിലും മറ്റും നല്‍കുന്ന ചുമതല സമിതിക്കാണ്.മൂലക്കടയില്‍ ആവശ്യപ്പെടുമ്പോള്‍മാത്രം വെള്ളം നല്‍കിയാല്‍ മതിയെന്നാണ് സമിതിയുടെ നിര്‍ദേശമെന്നും ഇടവിട്ടാണ് മൂലക്കടയില്‍ വെള്ളം നിറയ്ക്കുന്നതെന്നും ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു. മൂലക്കടയില്‍ കൃത്യമായി വെള്ളം എത്തിക്കാത്ത യില്‍ ജലക്ഷാമം രൂക്ഷമായതെന്നും ആക്ഷേപമുണ്ട്. മീനാക്ഷിപുരം പമ്പ് ഹൗസിലെ കിണറില്‍നിന്നുള്ള ജലവിതരണത്തിന്റെ ചുമതലയും സമിതിക്കാണ്. അവിടെനിന്നുള്ള ജലവിതരണം കുറ്റമറ്റ രീതിയിലല്ലെന്നും ശുദ്ധീകരിക്കാത്ത വെള്ളമാണ് വിതരണം നടത്തുന്നതെന്നും പ്രദേശത്തുകാര്‍ പറഞ്ഞു. ഇതിനുമുമ്പ് മൂലത്തറയില്‍നിന്നാണ് മീനാക്ഷിപുരത്തും കോളനികളിലും വെള്ളം നല്‍കിയിരുന്നത്. അത് നിര്‍ത്തലാക്കിയതോടെയാണ് ജലക്ഷാമത്തിനിടയായതെന്നും കോളനിക്കാര്‍ പറയുന്നു.എം എല്‍ എ യുടെ വികസനഫണ്ടില്‍നിന്ന് ഇ എം എസ കോളനിയിലേക്ക് പൈപ്പ് ലൈനിട്ട് ഒരുവര്‍ഷമായിട്ടും കണക്ഷന്‍ കൊടുത്തിട്ടില്ല. പരാതിയില്‍ കലക്ടര്‍ അന്വേഷണം നടത്തിയിരുന്നു. ആദിവാസി, ദളിത് വിഭാഗങ്ങളില്‍നിന്ന് വെള്ളക്കരവും ഡിപ്പോസിറ്റും ഈടാക്കരുത് എന്നുണ്ടെങ്കിലും സമിതി വാങ്ങുന്നതായും പരാതിയുയര്‍ന്നു. വെള്ളം കിട്ടിയില്ലെങ്കിലും വെള്ളക്കരം കൃത്യമായി പിരിക്കുന്നതില്‍ സമിതി വീഴ്ചവരുത്തുന്നില്ലെന്ന് ആദിവാസികള്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest