മീനാക്ഷി പുരത്ത് വീണ്ടും ആക്രമണം: മൂന്ന് പേര്‍ക്ക് പരുക്ക്

Posted on: September 29, 2014 10:28 am | Last updated: September 29, 2014 at 10:28 am
SHARE

ചിറ്റൂര്‍: മീനാക്ഷിപുരത്ത് ശനിയാഴ്ച രാത്രി ഒരുസംഘമാളുകള്‍ വീട്ടില്‍കയറി മൂന്നുപേരെ ആക്രമിച്ചുപരുക്കേല്‍പ്പിച്ചകടമാന്‍പാറ ആനന്ദരാജിന്റെ വീട്ടിലാണ് രാത്രി പന്ത്രണ്ടോടെയാണ് ആക്രമണം നടന്നത്.
ആനന്ദ്‌രാജ്,ഭാര്യ മഹേശ്വരിക്കും മര്‍ദനമേറ്റിട്ടുണ്ട്. രാത്രിയില്‍ ശബ്ദംകേട്ട് ഓടിയെത്തിയ കണ്ണനും കമ്പിവടികൊണ്ട് അടിയേറ്റു പരുക്കുപറ്റിയിട്ടുണ്ട്.
മുറിവുപറ്റിയ ഇയാളെ അമ്പ്രാംപാളയം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.—ആനന്ദരാജിന്റെ വീട്ടുമുറ്റത്തുനിര്‍ത്തിയിരുന്ന ബൈക്കും മറ്റു ഗൃഹോപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പത്തോളംപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആനന്ദരാജ് കോണ്‍ഗ്രസ് അനുഭാവിയാണ്.
വെള്ളിയാഴ്ച മൂലത്തറ സഹകരണബേങ്ക് ജനറല്‍ബോഡിയോഗത്തില്‍ നടന്ന സംഘട്ടനങ്ങളുടെ തുടര്‍ച്ചയായാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു.
വണ്ടിത്താവളം ,കന്നിമാരി, മീനാക്ഷിപുരം എന്നിവിടങ്ങളില്‍ പോലീസ് സംരക്ഷണം ശക്തമാക്കിയിട്ടുണ്ട്.
നിലവില്‍ പെരുമാട്ടിയില്‍ വ്യാപകമായി സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്.
സര്‍വകക്ഷിയോഗം അടിയന്തിരമായി വിളിച്ചുചേര്‍ന്ന് പ്രദേശത്ത് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും അടിയന്തരാവശ്യം.